തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് മുൻകൈ എടുക്കുമെന്ന് കെ.എസ്. ശബരീനാഥൻ. അവിശ്വാസപ്രമേയം ഒരു പൊളിക്കൽ ടൂൾ. അത് യുഡിഎഫിന് ഒറ്റയ്ക്ക് കൊണ്ടു വരാൻ കഴിയില്ലെന്നും ശബരീനാഥൻ പറഞ്ഞു.
അവിശ്വാസപ്രമേയത്തിനൊപ്പം നിൽക്കാൻ എൽഡിഎഫിന് താൽപ്പര്യം ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച കോർപ്പറേഷനിലേക്ക് മാർച്ച് നടത്തുമെന്നും കെ.എസ്.ശബരീനാഥൻ പറഞ്ഞു.
അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ മൂന്നിൽ ഒന്ന് പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ എൽഡിഎഫ് പിന്തുണയ്ക്കുമോയെന്ന് ശബരീനാഥൻ ചോദിച്ചു. സുഗതനെ രക്ഷിക്കാനുള്ള ഓട്ടമാണ് കോർപ്പറേഷനിൽ നടക്കുന്നത്.
ബിജെപിയെക്കൊണ്ട് കോർപ്പറേഷൻ ഭരിക്കാൻ കഴിയുന്നില്ല. തെരുവിൽ തല്ലുന്നതിനേക്കാൾ നല്ലത് നിയമപരമായി അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.