"സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ"; ഡിഎംഒ നിയമനത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ

രാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ സർക്കാർ ഭയപ്പെടുന്നത് മാലിന്യം നീക്കം ചെയ്യാത്ത അവസ്ഥയെ ആണെന്ന് കെ. മുരളീധരൻ പറഞ്ഞു.
K. Muraleedharan asks if it is possible to appoint one of his own people as DMO
സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോയെന്ന് കെ. മുരളീധരൻ
Published on
Updated on

തിരുവനന്തപുരം: നാല് ജില്ലകളിൽ ഡിഎംഒ ഇല്ലാത്ത സാഹചര്യത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോയെന്ന് കെ. മുരളീധരൻ ചോദിച്ചു. ഡിപിസി ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് കൈയിൽ കിട്ടിയതെന്നും ഉടൻ നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരസഭാ വിഷയത്തിൽ ജില്ലാ ഘടകമാണ് തീരുമാനം എടുക്കേണ്ടത്. ഇതിൽ മന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ സർക്കാർ ഭയപ്പെടുന്നത് മാലിന്യം നീക്കം ചെയ്യാത്ത അവസ്ഥയെയാണെന്നും അദ്ദേഹം പറഞ്ഞു.

K. Muraleedharan asks if it is possible to appoint one of his own people as DMO
തോൽവിക്ക് കാരണം നേതൃത്വം; സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ

മാലിന്യം നിലവിൽ നീക്കം ചെയ്തില്ലെങ്കിൽ കാലവർഷം ശക്തമായാൽ ഡെങ്കിപ്പനി പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസപ്രമേയം പാർലമെൻ്ററി പാർട്ടി തീരുമാനിക്കേണ്ടതാണെന്നും അത് അതിൻ്റെ വഴിക്ക് നടക്കുമെന്നും മുരളീധരൻ പറഞ്ഞു.

K. Muraleedharan asks if it is possible to appoint one of his own people as DMO
ടിഎംടി ടെസ്റ്റിനിടെ ഹൃദയാഘാതം; പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു
News Malayalam 24x7
newsmalayalam.com