പ്രതീകാത്മക ചിത്രം Source: Files
KERALA

ആശങ്ക വേണ്ട; ഒരാഴ്ചത്തേയ്ക്കുള്ള മതിയായ വൈദ്യുതി ഉറപ്പാക്കിയെന്ന് KSEB

പവർ എക്സ്ചേഞ്ച് വഴിയും തത്സമയ മാർക്കറ്റിലൂടെയും 600 മെഗാവാട്ട് ലഭിക്കും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ താത്കാലിക ആശ്വാസം. ഒരാഴ്ചത്തേയ്ക്കുള്ള മതിയായ വൈദ്യുതി ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴിയും തത്സമയ മാർക്കറ്റിലൂടെയും 600 മെഗാവാട്ട് ലഭിക്കും. മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കെഎസ്ഇബി ചെയർമാൻ എന്നിവർ ഓൺലൈനായി സ്ഥിതിഗതികൾ വിലയിരുത്തി.

നാളെ കേരളം വീണ്ടുമൊരു വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കുമെന്ന സൂചനയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. ഇന്ന് രാത്രിയോടെ ഹിമാചൽ പ്രദേശിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി പൂർണമായും നിലയ്ക്കും, കരാർ പിന്നീട് പുതുക്കിയിരുന്നില്ല. ഇതുകൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയുടെ സാധ്യത ഉണ്ടായിരുന്നത്. ഇത് മറികടക്കുന്നതിനായുള്ള ശ്രമങ്ങൾ കഴിഞ്ഞ മണിക്കൂറുകളായി കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടായിരുന്നു.

അതിൻ്റെ ഫലമായി ഒരാഴ്ചയ്ക്ക് വേണ്ട മതിയായ വൈദ്യുതി ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കെഎസ്ഇബി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ വൈകീട്ട് ആറ് മണി മുതൽ 12 വരെയുള്ള സമയങ്ങളിൽ 800 മെഗാവാട്ടിൻ്റെ കുറവായിരുന്നു കെഎസ്ഇബി പ്രതീക്ഷിച്ചിരുന്നത്. പവർ എക്സ്ചേഞ്ച് വഴിയും തത്സമയ വിപണിയിൽ നിന്നും പരമാവധി 600 മെഗാവാട്ട് വരെ ലഭിക്കാനുള്ള സാധ്യതയാണ് കെഎസ്ഇബി മുന്നിൽ കാണുന്നത്. അതോടൊപ്പം ജിഎൻഎ (ജനറൽ നെറ്റ്‌വർക്ക് ആക്സസ്) എന്ന വൈദ്യുതി ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോം വഴി യൂണിറ്റിന് 8.65 രൂപ നിരക്കിൽ പരമാവധി 500 മെഗാവാട്ട് വൈദ്യുതി വരെ സംഭരിക്കാനും കഴിയുമെന്ന വിശ്വാസമാണ് ഇപ്പോൾ കെഎസ്ഇബിക്ക് മുന്നിലുള്ളത്.

SCROLL FOR NEXT