കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്; ബാധിക്കുക 1000ലധികം അധ്യാപകരെ

സുപ്രീം കോടതി ഉത്തരവിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകം. സംസ്ഥാനത്തെ ആയിരത്തിൽ അധികം എയ്ഡഡ് സ്കൂൾ അധ്യാപകരെയാണ് ഉത്തരവ് ബാധിക്കുക...
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ 
പുറത്താക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്; ബാധിക്കുക 1000ലധികം അധ്യാപകരെ
Source: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പുറത്താക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സുപ്രീം കോടതി ഉത്തരവിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകം. സംസ്ഥാനത്തെ ആയിരത്തിൽ അധികം എയ്ഡഡ് സ്കൂൾ അധ്യാപകരെയാണ് ഉത്തരവ് ബാധിക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് രാജ്യവ്യാപകമായി അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അതിന് ശേഷം സംസ്ഥാനത്തും ഈ വിധി നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നടപടികൾ നടന്നിരുന്നു.

അധ്യാപകർ 2028ന് മുൻപ് കെ-ടെറ്റ് യോഗ്യത നേടണമെന്നായിരുന്നു സുപ്രീം കോടതി വിധി. അതിനിടെ നിയമനാംഗീകാരവും പ്രൊമോഷനും നൽകാനുള്ള ഇളവുകൾ എൽഡിഎഫ് സർക്കാരിൻ്റെ സമയത്ത് നൽകിയിരുന്നതാണ്. പക്ഷെ ഇത് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രൊമോഷനും നൽകേണ്ട എന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും തിരിച്ചടിയായിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വരുന്നത്.

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ 
പുറത്താക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്; ബാധിക്കുക 1000ലധികം അധ്യാപകരെ
ആധാർ സെർവർ പണിമുടക്കി; സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭിച്ചു

കെ-ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്കൂളുകളിൽ ഈ സുപ്രീം കോടതി വിധിക്ക് ശേഷം നിയമിച്ചവരെ പുറത്താക്കണമെന്ന നിർദേശമാണ് മാനേജർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയിരിക്കുന്നത്. അതോടൊപ്പം കെ-ടെറ്റ് യോഗ്യത ഇല്ലാതെ പ്രൊമോഷൻ ലഭിച്ചവരെ മാതൃതസ്തികയിലേക്ക് തന്നെ തിരിച്ചയക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. യുപി ടീച്ചറിൽ നിന്ന് ഹൈസ്കൂൾ ടീച്ചറാക്കി പ്രൊമോഷൻ നൽകിയവരെ യുപി ടീച്ചറെന്ന തസ്തികയിലേക്ക് തരംതാഴ്ത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.