കോട്ടയം: മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടമായ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് സ്വദേശി കറുപ്പൻപറമ്പിൻ കെ.കെ.സുരേഷ് കുമാറാണ് മരിച്ചത്. മരിച്ച സ്ത്രീയുടെയും എട്ടുവസുള്ള കുട്ടിയുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.