തിരുവനന്തപുരം: സർക്കാർ അഭിഭാഷക നിയമനത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. എസ്എഫ്ഐ നേതാവിനെ ഗവ. പ്ലീഡർ ആക്കിയെന്ന് കെഎസ്‌യു ആരോപിച്ചു. നിയമനം ലഭിച്ച ജയോണ ജയിംസ് എസ്‌എഫ്ഐ നേതാവാണെന്നാണും നിയമനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. സർക്കാർ നിലപാട്, പാർട്ടി പ്രവർത്തകരുടെ ന്യായമായ പ്രതീക്ഷകൾക്ക് വിരുദ്ധമായതാണ്. പ്രവർത്തകരുടെ മനോവീര്യവും താൽപര്യവും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകി കത്തിൽ പറയുന്നു.
2015-2019 കാലഘട്ടത്തിൽ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുന്ന സമയത്ത് ജയോണ എസ്എഫ്ഐയുടെ സജീവ പ്രവർത്തക ആയിരുന്നു എന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. ആറന്മുള എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ അബിൻ വർക്കിയും ഈ കാലത്ത് കോളജിലെ വിദ്യാർഥിയായിരുന്നു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോളജിലെ കെഎസ്‌യു മുൻ ഭാരവാഹികൾ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.