നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം മലയാളം സിനിമയ്ക്ക് വലിയ നഷ്ടമാണ്. അതിനിടയിലും സോഷ്യൽ മീഡിയയിൽ ട്രോളിനും ചർച്ചയ്ക്കും വഴിയൊരുക്കുകയാണ് കെഎസ്‌യു നേതാവിന്റെ പരാമർശം. ശ്രീനിവാസന്റെ നിര്യാണത്തിൽ കെഎസ്‌യു അനുശോചിക്കുന്നുവെന്ന് അറിയിച്ച് നടത്തിയ പ്രസ്താവനയാണ് പണിയായത്.
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനാണ് അനുഷോചനത്തിനിടെ പാളിപ്പോയത്. 1969 ൽ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിലെ ഒന്നാംവർഷ ബിഎ വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി ശ്രീനിവാസൻ വിജയിച്ചിരുന്നു.എന്നായിരുന്നു അലോഷിയുടെ വാക്കുകൾ. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഇതോടെ സോഷ്യൽ മീഡിയ ചർച്ച തുടങ്ങി. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം 1956 ലാണ് ശ്രീനിവാസൻ ജനിച്ചത്. 69 വയസിലാണ് അദ്ദേഹത്തിന്റെ വിയോഗം. 1956 ൽ ജനിച്ച് 69 ൽ 13 വയസിൽ ശ്രീനിവാസൻ എങ്ങനെ കോളേജിലെ ഒന്നാംവർഷ ബിഎ വിദ്യാർഥിയായി എന്നാണ് ചോദ്യം ഉയരുന്നത്. ഇതോടെ നെറ്റിസൺസ് ഉണർന്നു. ശ്രീനിയുടെ തന്നെ സിനിമയായ സന്ദേശത്തിലെ ഹാസ്യരംഗങ്ങൾ ഉപയോഗിച്ചാണ് ട്രോളുകൾ വരുന്നത്.
"ലെ സന്ദേശം. ഇത് ഞങ്ങളുടെ ഡെഡ് ബോഡിയാണ്" തുടങ്ങിയ ഡയലോഗുകൾ നിറയുകയാണ്. ഇതിൽ പറയുന്ന വർഷം പൊരുത്തപ്പെടുന്നില്ല എന്നാണ് സോഷ്യൽ മീഡിയ ചർച്ചയിൽ പ്രധാനമായും പറയുന്നത്. 1956ല്‍ ജനിച്ചിട്ട് 1969ല്‍ ,അതായത് 13 വയസ്സുള്ളപ്പോള്‍ ശ്രീനിവാസന്‍ ബിഎയ്ക്ക് പഠിക്കുന്നുവെന്ന്. നേതാവ് ഇങ്ങനെ അപ്പോള്‍ ബാക്കി കേശു കുഞ്ഞുങ്ങള്‍ എങ്ങനെ ഇരിക്കും എന്നുൾപ്പെടെയാണ് പരിഹാസം.