കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് പരിശോധനകൾ അവതാളത്തിൽ 
KERALA

ഡെങ്കിപ്പനി മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗനിർണയത്തിന് സംവിധാനമില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് പരിശോധനകൾ അവതാളത്തിൽ

പരിശോധനയ്ക്ക് ആവശ്യമായ റീഏജൻ്റുകളും കെമിക്കലുകളും ലഭ്യമല്ലെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന വാർത്ത പുറത്ത് വരുന്നതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് പരിശോധനകൾ താളംതെറ്റിയിട്ട് രണ്ട് മാസത്തിലേറെയായെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. പല ഗുരുതര രോഗങ്ങൾക്കുള്ള പരിശോധനകൾ ഇവിടെ ലഭ്യമല്ല.

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗനിർണയ പരിശോധനകളും രണ്ടുമാസമായി നടക്കുന്നില്ല. ടിഎസ്എച്ച് ഉൾപ്പെടെ വിവിധ വൈറ്റമിൻ ടെസ്റ്റുകൾ മുടങ്ങിയിരിക്കുകയാണ്. പരിശോധനയ്ക്ക് ആവശ്യമായ റീഏജൻ്റുകളും കെമിക്കലുകളും ലഭ്യമല്ലാത്തതാണ് ഇതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.

കൂടാതെ പല പരിശോധനയ്ക്ക് ആവശ്യമായ മെഷീനുകളുടെ തകരാറും പോരായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ പരിശോധനയ്ക്ക് എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ് ആശുപത്രി ജീവനക്കാർ.

SCROLL FOR NEXT