KERALA

ആലപ്പുഴയിൽ സ്കൂട്ടർ തട്ടി പരിക്കേറ്റ് മരിച്ച ഭിക്ഷാടകൻ്റെ സഞ്ചിയിൽ ലക്ഷങ്ങൾ; കണ്ടെടുത്തത് രണ്ടര ലക്ഷത്തോളം രൂപ

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Author : ലിൻ്റു ഗീത

ആലപ്പുഴ: ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ തട്ടി പരിക്കേറ്റ് മരിച്ച ഭിക്ഷാടകൻ്റെ സഞ്ചിയിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്തു. രണ്ടര ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്. കഴി‍ഞ്ഞ ദിവസമാണ് ഇയാൾ അപകടത്തിൽ പെട്ടത്. കടത്തിണ്ണയിൽ മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അനിൽ കിഷോർ എന്ന ആളാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മറ്റു സഞ്ചികളിൽ എണ്ണി തിട്ടപ്പെടുത്താത്ത പണവും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം മൃതശരീരം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

SCROLL FOR NEXT