KERALA

"ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ ചിത്രം വികലമാക്കി"; കൊച്ചി ബിനാലെ വേദിയിൽ നിന്ന് വിവാദ ചിത്രം നീക്കി

ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിനെ തുടർന്ന് മുസിരിസ് ബിനാലെ ഇടം വേദിയിൽ നിന്ന് ടോം വട്ടക്കുഴിയുടെ ചിത്രം നീക്കി. ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ബിനാലെ രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ക്യൂറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രങ്ങൾ പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ അറിയിച്ചു. വിഷയത്തിൽ കെസിബിസി മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു.

SCROLL FOR NEXT