കൊച്ചി: ബന്ധു നിയമനത്തെ ചൊല്ലി ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി. സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകി കയറ്റിയെന്നാണ് ആക്ഷേപം. കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ്റെ മകൾ ഗവൺമെൻ്റ് പ്ലീഡറാക്കിയതിനെ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷകയായിരുന്ന പൂജാ സുരേന്ദ്രനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ എതിർപ്പ് മറികടന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നാണ് വിവരം. തങ്ങൾ കുടുംബാംഗവും പ്ലീഡർ പട്ടികയിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.
പട്ടിക പുറത്ത് വന്നതോടെ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. സർക്കാർ അഭിഭാഷകരുടെ പട്ടിക ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇഷ്ടക്കാരെയും, സർക്കാർ അനുഭാവികളുടെ മക്കളെയും ഉൾക്കൊള്ളിച്ചിട്ടുള്ള പട്ടിക അംഗീകരിക്കില്ലെന്നാണ് ലോയേഴ്സ് കോൺഗ്രസിൻ്റെ നിലപാട്.