KERALA

EXCLUSIVE | അടിസ്ഥാന യോഗ്യതയില്ലാത്തയാളെ ഡയറക്ടറാക്കാൻ നീക്കം; സീമാറ്റിലെ നിയമനത്തിലും ക്രമക്കേടെന്ന് ലീഗ് അധ്യാപക സംഘടനകൾ

തസ്‌തികയിലേക്ക് പരിഗണിച്ച പ്രിൻസിപ്പളെ വെട്ടി റിട്ടേയർഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർക്ക് മുൻഗണന നൽകി എന്നും ആക്ഷേപമുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എസ്കെ‌യ്ക്ക് പിന്നാലെ സീമാറ്റിലെ നിയമനത്തിലും കലാപക്കൊടി ഉയർത്തി കോൺഗ്രസ് ലീഗ് അധ്യാപക സംഘടനകൾ. അടിസ്ഥാന യോഗ്യതയില്ലാത്ത വ്യക്തിയെ ഡയറക്ടർ പദവിയിലേക്ക് നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നീക്കം നടക്കുന്നു എന്നാണ് ആരോപണം. തസ്‌തികയിലേക്ക് പരിഗണിച്ച പ്രിൻസിപ്പളെ വെട്ടി റിട്ടേയർഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകന് മുൻഗണന നൽകി എന്നും ആക്ഷേപമുണ്ട്.

പ്രിൻസിപ്പൾമാർക്കും ജീവനക്കാർക്കും ട്രെയിനിങ് നൽകുന്ന സ്ഥാപനമാണ് സീമാറ്റ്. ഡോക്ടറേറ്റും അഡ്മിനിസ്ട്രേറ്റീവ് പരിചയവുമാണ് പദവിയിലേക്കുള്ള അടിസ്ഥാന യോഗ്യത. ഇത് പരിഗണിക്കാതെയാണ് നിയമനമെന്നാണ് ആക്ഷേപം. വിഷയത്തിൽ കോൺഗ്രസ്, ലീഗ് അധ്യാപക സംഘടനകൾ കടുത്ത അത്യപ്തിയിലാണ്. എസ്എസ്കെ‌ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥനെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

SCROLL FOR NEXT