നാല് വയസുകാരനെ പുലിആക്രമിച്ചു Source; News Malayalam 24X7, Meta AI
KERALA

അതിരപ്പള്ളിയിൽ നാല് വയസുകാരനെ പുലിആക്രമിച്ചു; മാതാപിതാക്കൾ ബഹളം വച്ചതോടെ കുഞ്ഞിനെ വിട്ട് ഓടി

പരിക്കേറ്റ കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

അതിരപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു. വീരാൻകൂടി ഉന്നതിയിൽ പുലിയുടെ ആക്രമണം. വീരാൻ കുടി ഉന്നതിയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ബേബി - രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 2.45 ഓട് കൂടിയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്.

കുട്ടിയെ വലിച്ചുകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടി രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പഠിക്കട്ടേയെന്നായിരുന്നു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.

SCROLL FOR NEXT