Source: News Malayalam 24x7
KERALA

ഒടുവിൽ പുലി കുടുങ്ങി; കൂട്ടിലായത് മണ്ണാർക്കാട് പാലക്കയത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ പുലി

റബ്ബർ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്..

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മണ്ണാർക്കാട് പാലക്കയത്ത് പുലി കൂട്ടിൽ. പാലക്കയം വാക്കോട് പ്രദേശത്തുള്ള റബ്ബർ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ മാസം പ്രദേശത്ത് പുലിയെ കണ്ടതായി സ്ഥീരികരിച്ചതിനെ തുടർന്ന് പ്രദേശവാസികൾ കൂട് വെക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

SCROLL FOR NEXT