കൊച്ചി: വഴിയരികിൽ വച്ച് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു. കൊല്ലം സ്വദേശി ലിനുവാണ് മരണത്തിന് കീഴടങ്ങിയത്. ഉദയംപേരൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ ഡോക്ടർമാർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് വഴിയരികിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക്ക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ ബി. മനൂപ്, കടവന്ത്ര സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ദിദിയ കെ. തോമസ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
ഞായറാഴ്ച രാത്രി കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു ലിനുവിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികല്‍ വച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.