തൃശൂർ: ചേലക്കര പൊലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുന്നംകുളം എസിപിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു സ്റ്റേഷനിൽ പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും കയ്യോടെ പൊക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, ഒരു ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി.