

തൃശൂർ: ചേലക്കര പൊലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചേലക്കര പൊലീസ് സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും കയ്യോടെ പൊക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, ഒരു ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി.
സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി യുടെ ഭാഗമായി കുന്നംകുളം എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടും കൈമാറി. ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മദ്യപിച്ചതിന് കേസെടുത്തേക്കും.