Source: News Malayalam 24x7
KERALA

പേരാമ്പ്രയിൽ അജ്ഞാതജീവിയെ കണ്ടതായി നാട്ടുകാർ; കാൽപ്പാടുകൾ കണ്ടെത്തി

പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. കിഴക്കൻ പേരാമ്പ്രയിലെ കൂത്താളി ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. പേരാമ്പ്ര മരുതോറകുന്നുമ്മൽ സ്വദേശി അനീഷിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി 11 മണിയോട് കൂടി പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത്.

സമീപത്തു നിന്നും ജീവിയുടെ കാൽപ്പാടുകളും ലഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

SCROLL FOR NEXT