KERALA

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം. ആര്‍. രഘുചന്ദ്രബാല്‍ അന്തരിച്ചു

1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി ആയിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ എം.ആര്‍. രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി ആയിരുന്നു.

1980ല്‍ കോവളത്തു നിന്നും 1991ല്‍ പാറശാലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. എക്‌സൈസ് മന്ത്രി ആയിരിക്കെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധന നടത്തത് വൻ ശ്രദ്ധാവിഷയമായിരുന്നു.

SCROLL FOR NEXT