റാപ്പർ വേടൻ, എം.വി. ഗോവിന്ദൻ 
KERALA

ജനസാഗരത്തെ സാക്ഷിയാക്കി വേടൻ്റെ വിവാഹ തീയതി പരസ്യമാക്കി ഗോവിന്ദൻ മാഷ്

"എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി" കണ്ണൂരുകാരുടെ ഗോവിന്ദൻ മാഷ് പ്രഖ്യാപിച്ചതോടെ വേടൻ്റെ മുഖത്തും നിറഞ്ഞ ചിരി വിടർന്നു.

Author : ന്യൂസ് ഡെസ്ക്

തളിപ്പറമ്പ്: തളിപ്പറമ്പിൽ സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ പാടാനെത്തിയ റാപ്പർ വേടൻ്റെ സാന്നിധ്യത്തിൽ സർപ്രൈസ് പൊട്ടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് വിവാഹിതനാകുന്ന വേടന് എല്ലാ ആശംസകളും നേരുന്നുവെന്നും പാർട്ടി സെക്രട്ടറി. "എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി" കണ്ണൂരുകാരുടെ ഗോവിന്ദൻ മാഷ് പ്രഖ്യാപിച്ചതോടെ വേടൻ്റെ മുഖത്തും നിറഞ്ഞ ചിരി വിടർന്നു.

"തളിപ്പറമ്പിൻ്റേയും കണ്ണൂരിൻ്റേയും കേരളത്തിൻ്റേയും ആദരവ് അറിയിക്കുകയാണ്. വരും തലമുറയെ ശരിയായ ദിശാബോധത്തിലൂടെ നയിക്കുമെന്ന പ്രതിജ്ഞയാണ് ഈ വേടൻ്റെ സംഗീതം," എം.വി. ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ സിപിഐഎം സംസ്ഥാന അധ്യക്ഷൻ വേടനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വേടൻ്റെ വിവാഹ തീയതി പ്രഖ്യാപനം വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ചുറ്റും തിങ്ങിക്കൂടിയ ജനം സ്വീകരിച്ചത്.

SCROLL FOR NEXT