എം.എ. ബേബി, സിപിഐഎം ജനറൽ സെക്രട്ടറി  Source: News Malayalam 24x7
KERALA

"വിമർശനം നടത്തുമ്പോൾ രാഷ്ട്രീയ മര്യാദയും അന്തസും പാലിക്കണം"; ആലിംഗന പരാമർശത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് എം.എ. ബേബി

പിണറായിയെ രാഹുൽ ആലിംഗനം ചെയ്യണമെന്ന് ഞാൻ പറയില്ല. ആലിംഗനം നിർബന്ധിച്ച് പിടിച്ചു വാങ്ങേണ്ട ഒന്നല്ലെന്നും എം.എ. ബേബി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുൽഗാന്ധിയുടെ പരാമർശത്ത വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പിണറായിയെ ആലിംഗനം ചെയ്യാൻ പറ്റാത്ത രാഹുൽ ഗാന്ധിക്ക്, മോദിയെ കെട്ടിപ്പിടിക്കാമെന്നും എം.എ. ബേബി പറഞ്ഞു.

പിണറായിയെ രാഹുൽ ആലിംഗനം ചെയ്യണമെന്ന് ഞാൻ പറയില്ല. ആലിംഗനം നിർബന്ധിച്ച് പിടിച്ചു വാങ്ങേണ്ട ഒന്നല്ല. അത് പരസ്പരം സ്നേഹവും സൗഹൃദവും തോന്നുമ്പോൾ ഉള്ളിൽ നിന്നും വരുന്ന കാര്യമാണ് എന്നും എം.എ. ബേബി വ്യക്തമാക്കി.

അസംബന്ധങ്ങൾ പറയുന്ന ജോലി രാഹുൽ സംസ്ഥാന നേതാക്കൾക്ക് വിട്ടുകൊടുക്കണം. കോൺഗ്രസിൻ്റെ അഖിലേന്ത്യാ നേതൃത്വം കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കണമെന്നും ബേബി ഓർമപ്പെടുത്തി.

ഇൻഡ്യാ മുന്നണിയിലെ പാർട്ടികൾക്ക് പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടേണ്ടി വരാറുണ്ട്. എന്നു കരുതി വിമർശനം നടത്തുമ്പോൾ രാഷ്ട്രീയ മര്യാദയും അന്തസും പാലിക്കേണ്ടതുണ്ടെന്ന് രാഹുൽ മനസിലാക്കണമെന്ന് എം.എ. ബേബി കൂട്ടിച്ചേർത്തു.

SCROLL FOR NEXT