KERALA

പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നും പോവുന്നില്ല, നേതൃത്വത്തിൽ നിന്നും ഒഴിയുന്നു എന്നുമാത്രം: എം.എ. ബേബി

കുട്ടനാട് നടക്കുന്ന വിഎസ് പുരസ്കാര സമർപ്പണ വേദിയിലായിരുന്നു എം.എ. ബേബിയുടെ പരാമർശം

Author : ന്യൂസ് ഡെസ്ക്

കുട്ടനാട്: ആലപ്പുഴയിൽ സിപിഐഎം-ജി.സുധാകരൻ പോര് തുടരുന്നതിനിടെ അച്ചടക്കം ഓർമിപ്പിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പരോക്ഷ പരാമർശം. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നു പോവുകയല്ല, നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നേ ഉള്ളുവെന്ന് എം.എ. ബേബി. കുട്ടനാട് നടക്കുന്ന വിഎസ് പുരസ്കാര സമർപ്പണ വേദിയിലായിരുന്നു എം.എ. ബേബിയുടെ പരാമർശം.

പുതിയ തലമുറയ്ക്ക് വേണ്ടിയാണ് അത് നടപ്പിലാക്കിയത്. പുതിയ തലമുറയിൽ പെട്ടവർ പാർട്ടിയുടെ വ്യത്യസ്ത ചുമതലകൾ ഏറ്റെടുക്കാൻ വരണം. അതിൻ്റെ ഭാ​ഗമായി പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചുമതലകളിൽ നിന്നും ഒഴിവാകും. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനങ്ങളിൽ തുടരണം. ഇതിന് ഏറ്റവും നല്ല ഉദാഹരണം എസ്. രാമചന്ദ്രൻ പിള്ളയെന്നും ബേബി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT