KERALA

തിരുവനന്തപുരത്ത് പോലീസുകാരന്റെ വീട്ടില്‍ വന്‍മോഷണം

12 പവന്‍ സ്വര്‍ണവും പണവുമാണ് മോഷണം പോയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : വെമ്പായം കന്യാകുളങ്ങരയില്‍ പോലീസുകാരന്റെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി. കന്യാകുളങ്ങര സ്വദേശിയും വട്ടപ്പാറ സ്റ്റേഷനിലെ പൊലീസുകാരനുമായ ജസ്‌നാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. പതിവു പോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്‌നാദും ഭാര്യയും ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയതായിരുന്നു.

അധ്യപികയായ ജസ്നാദിന്റെ ഭാര്യ കുട്ടികളെയുമായി വൈകിട്ട്് വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

വീടിനകത്തെ സാധന സാമഗ്രികള്‍ മോഷ്ടാക്കള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സംഭവത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

SCROLL FOR NEXT