ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം 
KERALA

മലപ്പുറം കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം; അഞ്ച് പേരുടെ നില ഗുരുതരം

പാലക്കാട് നിന്ന് കൊട്ടിയൂർക്ക് പോയ സംഘം സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ട്രാവലറിൻ്റെ ഡ്രൈവ‍റായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി എന്നിവരുമാണ് മരിച്ചത്.

പരിക്കേറ്റ പതിനഞ്ച് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ ട്രാവലറിൻ്റെ മുൻവശം പൂർണമായും തകർന്നു. കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സംഭവം നടന്ന ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

SCROLL FOR NEXT