KERALA

"കേരള ജനത ഒറ്റക്കെട്ടായതിൻ്റെ സാമൂഹ്യ മൂലധനമാണ് ഇവിടെ കാണുന്നത്"; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി

ജനങ്ങളുടെ മനസാണ് ഇതിൽ കാണുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി. കേരളത്തിലെ ജനങ്ങളിൽ നിന്ന് പിരിച്ച കാശ് ആണല്ലോ സർക്കാർ ഇതിനായി കൊടുക്കുന്നത്. ജനങ്ങളുടെ മനസാണ് ഇതിൽ കാണുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.

കേരള ജനത ഒറ്റക്കെട്ടായതിൻ്റെ സാമൂഹ്യ മൂലധനമാണ് വയനാട്ടിൽ കാണുന്നത്. മറ്റുള്ളവരോട് അനുതാപവും സഹതാപവും ഇവിടെ കൂടുതലാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സാമൂഹ്യ മൂലധനമുള്ളത്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടൗൺഷിപ്പ് എന്നും മമ്മൂട്ടി വ്യക്തമാക്കി.

SCROLL FOR NEXT