പാലക്കാട്: ഒറ്റപ്പാലത്ത് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിനാണ് സെവനപ്പിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ എടുത്ത് കുടിച്ചത്.
ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും, പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്. ഇലക്ട്രോണിക് റിപ്പയർ ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായി ആണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.