Source: News Malayalam 24x7
KERALA

മറ്റത്തൂരിലെ കൂട്ട കൂറുമാറ്റം: പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും; ഡിസിസി പ്രസിഡൻ്റിന് കത്ത് നൽകി

മറ്റത്തൂർ പഞ്ചായത്തിലെ കൂട്ട കൂറുമാറ്റത്തിൽ വിമത നേതാക്കളോട് അതൃപ്തി പരസ്യമാക്കിയ പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും...

Author : അഹല്യ മണി

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂട്ട കൂറുമാറ്റത്തിൽ വിമത നേതാക്കളോട് അതൃപ്തി പരസ്യമാക്കിയ പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും. പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് കത്ത് നൽകി. തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം തുടരാനാണ് താല്പര്യമെന്ന് കത്തിൽ പരാമർശം.

പുതിയ മെമ്പർ എന്ന നിലയിൽ കാര്യങ്ങൾ മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അക്ഷയ് സന്തോഷിൻ്റെ കത്തിൽ പറയുന്നു. വിമത നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. തെറ്റ് തിരുത്തി കോൺഗ്രസിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും കത്തിൽ അറിയിച്ചു.

ബിജെപി പിന്തുണ തേടിയ പഞ്ചായത്ത് അംഗങ്ങളെയും വിമത നേതാക്കളെയും നേരത്ത അക്ഷയ് പരസ്യമായി തള്ളി പറഞ്ഞിരുന്നു. കൂട്ട കൂറുമാറ്റത്തിന് ചുക്കാൻ പിടിച്ചത് ടി. എം. ചന്ദ്രനാണെന്ന് തെളിയിക്കുന്ന നിർണായക ഫോൺ സംഭാഷണം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ലഭ്യമായ തെളിവുകൾ ബിജെപി പിന്തുണയെ എതിർത്ത പഞ്ചായത്തംഗം അക്ഷയ് സന്തോഷിനെ വിമത നേതാവ് ടി.എം ചന്ദ്രനൻ സ്വാധീച്ചെന്ന് തെളിയിക്കുന്നതാണ്. തങ്ങളോടൊപ്പം നിൽക്കണമെന്നും ബിജെപിയുമായി ബന്ധമില്ലെന്ന് പത്രസമ്മേളനത്തിൽ പറയണമെന്നും ചന്ദ്രൻ അക്ഷയ്‌യോട് ആവശ്യപ്പെടുന്നത് ഫോൺ സംഭാഷണത്തിൽ കേൾക്കാം.

SCROLL FOR NEXT