പ്രതീകാത്മക ചിത്രം Source: Screengrab
KERALA

"പ്രസ്ഥാനത്തെ വൻകിട മുതലാളിമാർക്ക് ഒറ്റിക്കൊടുത്തു"; ചെറുവണ്ണൂരിൽ യൂത്ത് കോൺഗ്രസിൽ കൂട്ടരാജി

യൂത്ത് മണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെ 24 പേർ ഭാരവാഹിത്വത്തിൽ നിന്നും രാജിവച്ചു...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ചെറുവണ്ണൂരിൽ യൂത്ത് കോൺഗ്രസിൽ കൂട്ടരാജി. യൂത്ത് മണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെ 24 പേർ ഭാരവാഹിത്വത്തിൽ നിന്നും രാജിവച്ചു. ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടി. ഷഹനാസ് അലിയുടെ ധിക്കാരപരമായ സമീപനത്തെ തുടർന്നാണ് രാജി.

ചെറുവണ്ണൂർ മണ്ഡലം പ്രസിഡൻ്റ് എം. അസീമാണ് രാജി സമർപ്പിച്ചത്. പ്രവർത്തകരെ നിരന്തരമായി അവഹേളിച്ചുവെന്നും കോൺഗ്രസ് പ്രസ്ഥാനത്തെ വൻകിട മുതലാളിമാർക്ക് ഒറ്റിക്കൊടുത്തെന്നും രാജിക്കത്തിൽ പറയുന്നു.

SCROLL FOR NEXT