തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടൽ ബാധിച്ച കച്ചവടസ്ഥാപനങ്ങൾക്കും, കടകൾക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തത്തിൽ പൂർണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.
ഒന്നിൽ കൂടുതൽ കടമുറികൾ ഉണ്ടെങ്കിൽ 2.5 ലക്ഷം വീതം അധികതുക അനുവദിക്കും. സംരംഭങ്ങൾ പുനരാരംഭിക്കാൻ അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനമോ അല്ലാത്ത പക്ഷം സെക്ടറുകൾ അനുസരിച്ചുള്ള പരമാവധി തുക നഷ്ടപരിഹാരം നൽകും.
- Manufacturing Sector - 20 ലക്ഷം
- Service - 10 ലക്ഷം
- Trade - 7 ലക്ഷം
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.