KERALA

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം; ഒരാൾക്ക് ദാരുണാന്ത്യം

പുലർച്ചെ രണ്ട് മണിയോടെയാണ് വൻ സ്ഫോടനം നടന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിൽ സ്ഫോടനം. ഒരാൾക്ക് ദാരുണാന്ത്യം. ചാലാട് സ്വദേശി മുഹമ്മദ്‌ ആഷാം ആണ് മരിച്ചത്. കെട്ടിടത്തിനകത്ത് ശരീര ഭാഗങ്ങൾ ചിന്നിച്ചിതറി കിടക്കുന്നുണ്ടെന്ന് പ്രദേശവാസി ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നിട്ടുണ്ട്. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ള വീടാണ് തകർന്നത്.

പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായതാണ് വിവരം. 200 മീറ്റർ ദൂരത്തിലുള്ള വീടുകൾക്ക് വരെ കേടുപാടുകൾ ഉണ്ടെന്നാണ് വിവരം.

സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തിയിട്ടുണ്ട്. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തുണ്ട്. കണ്ണൂർ സ്വദേശിയായ അനൂപ് മാലിക് എന്നയാളാണ് വീട് വാടകക്കെടുത്തത്. വീടിനകത്ത് കൂടുതൽ സ്ഫോടകവസ്തുക്കളുണ്ടെന്നാണ് സൂചന.

SCROLL FOR NEXT