കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട്ടിൽ വൻ മോഷണം. വിഷ്ണു എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മാലയും, മോതിരവും, കമ്മലും, വാച്ചും അടക്കം 22 പവൻ സ്വർണം കവർന്നതായാണ് വീട്ടുകാരുടെ പരാതി.
വീട്ടുകാരില്ലാത്ത സമയമാണ് കവർച്ച നടന്നത്. വീട് പൂട്ടി പോയ സമയം ടെറസിന്റെ വാതിൽ തുറന്ന് അകത്ത് കടന്ന് കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.