KERALA

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്; മത- രാഷ്ട്രീയ അജണ്ടകളില്ലെന്ന് റിപ്പോര്‍ട്ട്

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മത- രാഷ്ട്രീയ അജണ്ട കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡയറക്ടറുടെ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അധ്യാപക സംഘടനകള്‍ നിര്‍ദേശിക്കുന്ന വിവിധ പരിപാടികള്‍ക്ക് അനുമതി നല്‍കാറുണ്ടെന്നും യുറേക്ക, അക്ഷരമുറ്റം,സി എച്ച് പ്രതിഭ ക്വിസ് എന്നിവക്ക് അംഗീകാരം നല്‍കുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയിൽപ്പീലി' മാസികയും സംഘ് പരിവാർ സംഘടനയായ ദേശീയ അധ്യാപക പരിഷത്തും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് മയിൽപ്പീലി സ്കോളർഷിപ്പ് (യങ് സ്കോളർ എക്സാം). കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ നൽകിയ അനുമതി വിവാദങ്ങളെത്തുടർന്ന് റദ്ദാക്കിയിരുന്നു.

SCROLL FOR NEXT