കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022ൽ കണ്ണൂരിൽ നിന്ന് കടത്തിക്കൊണ്ടു വന്ന രണ്ട് കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ ഒന്നാം പ്രതിയായിരുന്നു ബൾക്കീസ്.
കണ്ണൂർ കക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ബൾക്കീസ്. വാടകവീട്ടിൽ നിന്നാണ് മരണം. എംഡിഎംഎ കേസിൽ മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.