KERALA

പെരിങ്ങമലയില്‍ ചികിത്സാപിഴവ് ആരോപണം; ഒന്‍പതാം ക്ലാസുകാരിയുടെ കൈ മടക്കാനാവുന്നില്ലെന്നും കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും പരാതി

പെരിങ്ങമല സ്വദേശി ലിജിതയുടെ മകള്‍ക്കാണ് പിഴവ് നേരിട്ടത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പെരിങ്ങമലയില്‍ ഒമ്പതാം ക്ലാസുകാരി ചികിത്സാ പിഴവ് നേരിട്ടതായി പരാതി. ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കൈവിരലുകള്‍ മടക്കാനാകുന്നില്ലെന്നും ഇടത് കാലിന് ചലന ശേഷി നഷ്ടപ്പെട്ടുവെന്നുമാണ് പരാതി. പെരിങ്ങമല സ്വദേശി ലിജിതയുടെ മകള്‍ക്കാണ് പിഴവ് നേരിട്ടത്.

ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ മാര്‍ച്ച് 28 നാണ് കുട്ടി ചികിത്സ തേടിയത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി കുടുംബം നേമം പൊലീസില്‍ പരാതി നല്‍കി. അതേസമയം ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.

ശ്വാസംമുട്ടലിന് നല്‍കുന്ന കുത്തിവയ്പ്പ് ആണ് നല്‍കിയതെന്നും പെണ്‍കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ കാണിക്കണമെന്നും ആശുപത്രി അധികര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

SCROLL FOR NEXT