തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ തട്ടിപ്പിൽ പിഎസ്‌സി ചെയർമാനെതിരെ മൊഴി നൽകി അംഗം. പരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാമെന്ന് അംഗം എസ്ഐടിയ്ക്ക് മൊഴി നൽകി. അഡീഷണൽ സെക്രട്ടറി ആർ. ഹരി, എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാനെ മുൻകൂട്ടി അറിയിക്കാറുണ്ടെന്നും മൊഴിയിൽ പറയുന്നു.
ആസൂത്രണ ബോർഡ് പരീക്ഷാ നടത്തിപ്പിൻ്റെ എല്ലാ മേഖലയിലും ചെയർമാൻ ഇടപെടാറുണ്ടെന്നും പിഎസ്‌സി അംഗം അന്വേഷണ സംഘത്തോട് പറഞ്ഞു. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്നതാണ് മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ മൊഴിയിലെ വിവരങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുമെന്നാണ് വിവരം
പല ചട്ടരഹിതമായിട്ടുള്ള നിലാപാടാണ് ചെയർമാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എഴുത്തുപരീക്ഷയ്ക്ക് ലഭിയ്ക്കുന്ന മാർക്ക് ഒരു കാരണവശാലും പിഎസ്‌സി ചെയർമാനോ അംഗങ്ങളോ അറിയില്ല എന്നായിരുന്നു, പിഎസ്‌സിയുടെ ഇന്നേവരെയുള്ള വാദം. എന്നാൽ അത് നിഷേധിക്കുന്ന ഒരു നിലപാടാണ് ഇപ്പോൾ അംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എഴുത്തുപരീക്ഷയിൽ ലഭിക്കുന്ന മാർക്ക് അഡീഷണൽ സെക്രട്ടറി ആർ. ഹരിയെക്കൊണ്ട് എഴുതി വാങ്ങി ഇന്റർവ്യൂ ബോർഡിൽ ചെന്ന് ഇരിക്കുമായിരുന്നു എന്നും എസ്ഐടിക്ക് നൽകിയ മൊഴിയിൽ പറയുന്നു