KERALA

ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം; പ്രതീക്ഷയില്‍ ജനങ്ങള്‍

മറിപ്പുഴക്ക് കുറുകെ നിമാണത്തിനാവശ്യമായ വലിയ വാഹനങ്ങളും സാമഗ്രികളും കൊണ്ട് പോകുന്നതിനുള്ള താല്‍ക്കാലിക പാലം നിര്‍മാണമാണ് ആദ്യം നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. കോഴിക്കോട് മറിപ്പുഴയില്‍ നിന്നാണ് തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

മറിപ്പുഴക്ക് കുറുകെ നിമാണത്തിനാവശ്യമായ വലിയ വാഹനങ്ങളും സാമഗ്രികളും കൊണ്ട് പോകുന്നതിനുള്ള താല്‍ക്കാലിക പാലം നിര്‍മാണമാണ് ആദ്യം നടക്കുന്നത്. പ്രവൃത്തി ആരംഭിച്ചതോടെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്.

കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും, വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് തുരങ്ക പാത നിര്‍മിക്കേണ്ടത്. 60 മാസമാണ് നിര്‍മാണ കരാര്‍. അതിനുമുമ്പ് തന്നെ പൂര്‍ത്തിയാകുമെന്നാണ് കൊങ്കണ്‍ റെയില്‍വേ പറയുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാകും ഇത്.

പദ്ധതിയില്‍ ഇരുവഴഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും, മറ്റ് മൂന്ന് ചെറു പാലങ്ങളും ഉള്‍പ്പെടും. പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും, 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്.

SCROLL FOR NEXT