എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ Source: News Malayalam 24x7
KERALA

"പണ്ട് മാറ് മറയ്ക്കൽ സമരം, ഇപ്പോൾ മാറ് കാണിക്കാൻ സമരം"; സ്ത്രീവിരുദ്ധ പരാമർശവുമായി എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂർ

"അമിതമായിട്ടുള്ള പാശ്ചാത്യവൽക്കരണം വേണ്ട. പൂര്‍വികര്‍ നടന്നതുപോലെ നടന്നാൽ മതി"

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശവുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. പണ്ട് മാറ് മറയ്ക്കാനായിരുന്നു സമരമെങ്കിൽ, ഇപ്പോൾ മാറ് കാണിക്കാൻ ആണ് സമരമെന്നാണ് ഫസൽ ഗഫൂറിൻ്റെ പ്രസ്താവന. തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ.

"അമിതമായിട്ടുള്ള പാശ്ചാത്യവൽക്കരണം വേണ്ട. നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യസംസ്‌കാരവും വേണ്ട. നമുക്ക് ഭാരതീയ സംസ്കാരമുണ്ട്. ഭാരതീയ സംസ്കാരങ്ങളുടെ ഉപസംസ്കാരമാണ് ഹൈന്ദവ സംസ്കാരവും കേരളത്തിലെ മുസ്ലീം സംസ്കാരവും സെൻ്റ് തോമസിൻ്റെ സംസ്കാരവുമെല്ലാം. പൂര്‍വികര്‍ നടന്നതുപോലെ നടന്നാൽ മതി. ഒരു കൂട്ടർ മുഖം മറയ്ക്കുന്നു, മറ്റൊരു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു, അതൊന്നും വേണ്ട" എന്നും ഫസൽ ഗഫൂർ പറഞ്ഞു.

SCROLL FOR NEXT