KERALA

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിക്ക് എതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

2014ൽ വയനാട് യൂണിയന് 10 ലക്ഷം നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം. വിജിലൻസ് ഡയറക്ടർ ആണ് അംഗീകാരം നൽകിയത്. 2014ൽ വയനാട് യൂണിയന് 10 ലക്ഷം നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കം കേസിലെ പ്രതികളാണ്.

അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സ‍ർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകണം. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്.

SCROLL FOR NEXT