തിരുവനന്തപുരം: പാലോട് അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസണാണ് മരിച്ചത്. ആടിന് തീറ്റ തേടി പോയ വിൽസൺ വൈദ്യുത വേലിയിൽ കുടുങ്ങുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം ദൈവപ്പുര സ്വദേശി വിൽസൺ ആടിന് തീറ്റ തേടി പോയത്. പിന്നാലെ സ്ഥല ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലി കുടുങ്ങുകയായിരുന്നു. മൃതദേഹം ഏറെ നേരം വൈദ്യുത വേലിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് മൃതദേഹം പാലോട് ആശുപത്രിയിലേക്ക് മാറ്റി.