Source: News Malayalam 24x7
KERALA

ആതവനാട് നിയന്ത്രണം വിട്ട മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; കുടുങ്ങിക്കിടക്കുന്ന ആൾക്കായി തെരച്ചിൽ

നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്...

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ആതവനാട് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ലോറി പൂർണമായി വെള്ളത്തിൽ മുങ്ങി. ലോറി ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സഹായിയായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു.

നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. തിരൂർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു.

ലോറിയുടെ ബ്രേക്ക് പോയി അപകടത്തിൽപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് പ്രദേശവാസി പറഞ്ഞു.

SCROLL FOR NEXT