Source: News Malayalam 24x7
KERALA

'മിനിമം വേതനം 40,000'; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരും തമ്മിൽ വാക്കേറ്റമുണ്ടായി...

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നഴ്സുമാരുടെ സമരം. എറണാകുളം, കോഴിക്കോട് ജില്ലകളിൽ സമരം ശക്തമായി.

എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിൽ പങ്കെടുത്തു. കൊച്ചി അസ്റ്റർ ആശുപത്രിയിലെ നഴ്‌സുമാർ അടക്കം, 1000 ത്തിലധികം പേരാണ് സമരത്തിലുള്ളത്. മിനിമം വേതനം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരും തമ്മിൽ വാക്കേറ്റമുണ്ടായി. സമരത്തെ അനുകൂലിച്ച നഴ്സുമാരെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായി ജീവനക്കാർ ആരോപിച്ചു. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്സുമാർ സമരം ചെയ്യുന്നതിനിടെ മാനാഞ്ചിറ - മലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തിന് ശേഷം വാഹന ജാഥയായി കടന്നുപോയ മന്ത്രി മുഹമ്മദ്‌ റിയാസിനെ നഴ്സുമാർ കൂക്കി വിളിച്ചു.

SCROLL FOR NEXT