കൊല്ലം: ചടയമംഗലത്ത് 13 കാരൻ രണ്ടാനച്ഛൻ്റെ മർദനമേറ്റ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ. കുട്ടി നേരിട്ടത് അതിക്രൂരമായ മർദനമാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ചടയമംഗലത്തെ വീട്ടിൽ പോയി കുട്ടിയെയും മാതാവിനെയും കണ്ടിരുന്നു. കൊക്കോ പ്ലെയർ കൂടിയായ കുട്ടിക്കാണ് അതിക്രമം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ കാര്യത്തിൻ്റെ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് കൃത്യമായ നിരീക്ഷണം ഉണ്ടാവുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഇന്നലെയാണ് കൊല്ലം ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛൻ രാജേഷ് അതിക്രൂരമായി മർദിച്ചത്. കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി വിഡി സതീശന് കൊല്ലം റൂറല്‍ എസ്പിയെ വിളിച്ച് പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.