നെടുമങ്ങാട് ലൈംഗികാതിക്രമ പരാതി: നടക്കാൻ പാടില്ലാത്ത സംഭവമെന്ന് ആരോഗ്യമന്ത്രി, ഡോ. വിനുവിനെ സസ്പെൻഡ് ചെയ്തേക്കും

ഡോക്ടറുടെ ട്രാക്ക് റെക്കോർഡ് അത്ര ശരിയല്ല എന്നുള്ളതാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
നെടുമങ്ങാട് ലൈംഗികാതിക്രമ പരാതി: നടക്കാൻ പാടില്ലാത്ത സംഭവമെന്ന് ആരോഗ്യമന്ത്രി, ഡോ. വിനുവിനെ സസ്പെൻഡ് ചെയ്തേക്കും
Published on: 
Updated on: 

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ സർജൻ ഡോ. വിനുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ പ്രതികരണത്തിന് പിന്നാലെ വിനുവിനെ സസ്പെൻഡ് ചെയ്യാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

ഡോക്ടറുടെ ട്രാക്ക് റെക്കോർഡ് അത്ര ശരിയല്ല എന്നുള്ളതാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. "നടപടി ഉണ്ടാകും എന്നുള്ള കാര്യത്തിൽ തർക്കമില്ല. സംഭവിച്ചത് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ്. വനിതാ ഡോക്ടർമാർക്ക് സുരക്ഷ നൽകേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. അതിനെതിരെ നിൽക്കുന്ന ഏത് ഘടകമാണെങ്കിലും ശക്തമായി നടപടി ഉണ്ടാകും. ഉടൻ തന്നെ ഉണ്ടാകും. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോക്കോൾ ലംഘിക്കുന്ന ആർക്കെതിരെയും നടപടിയെടുക്കും," മന്ത്രി പറഞ്ഞു.

നെടുമങ്ങാട് ലൈംഗികാതിക്രമ പരാതി: നടക്കാൻ പാടില്ലാത്ത സംഭവമെന്ന് ആരോഗ്യമന്ത്രി, ഡോ. വിനുവിനെ സസ്പെൻഡ് ചെയ്തേക്കും
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ ഡോക്ടർ കസ്റ്റഡിയിൽ

"പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ കൂടി പരിശോധിച്ച് നടപടി സ്വീകരിക്കും. പൊലീസ് നടപടി വൈകിയതിനെ കുറിച്ചുള്ള പരാതി ആഭ്യന്തര വകുപ്പാണ് നോക്കേണ്ടത്. ആരോഗ്യവകുപ്പ് ശക്തമായ നടപടിയിലേക്ക് നീങ്ങും," മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.