Source; Facebook
KERALA

കെഎസ്ആർടിസിക്ക് വീണ്ടും നേട്ടം; ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോഡ്, പ്രതിദിന വരുമാനം ആകെ 13. 01 കോടി

വരുമാനം 13 കോടിക്ക് മുകളിലെത്തിച്ച ജീവനക്കാർക്ക് മന്ത്രി കെ. ബി ഗണേഷ് കുമാർ നന്ദിയറിയിച്ചു.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോഡുമായി KSRTC. ഇന്നലെ ഒരു ദിവസം മാത്രം 12 കോടി 18 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചത്. ടിക്കറ്റിതര വരുമാനത്തിലൂടെ 83 ലക്ഷം രൂപയും ലഭിച്ചു. ആകെ 13.01 കോടിയാണ് പ്രതിദിന വരുമാനം.

തുടർച്ചയായി 10 കോടിയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്നത് കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 11 കോടി ടാർജറ്റിൽ നിന്നും വരുമാനം 13 കോടിക്ക് മുകളിലെത്തിച്ച ജീവനക്കാർക്ക് മന്ത്രി കെ. ബി ഗണേഷ് കുമാർ നന്ദിയറിയിച്ചു. ഫെയ്സ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നന്ദി അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം;

"KSRTC -യുടെ വരുമാനം ..

ചരിത്രത്തിൽ ആദ്യമായ വലിയ കുതിപ്പിലേക്ക് ..

ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ദിവസം ജനുവരി 5

പത്തനാപുരം നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ മികച്ച മുന്നേറ്റം പോലെ തന്നെ

KSRTC -യുടെ വളർച്ചയും മുന്നോട്ട്

2026 ജനുവരി 5

KSRTC ടിക്കറ്റ് വരുമാനം 12.18 Cr.

ടിക്കറ്റ് ഇതര വരുമാനം 0.83 Cr.

ആകെ വരുമാനം 13.01 Cr."

SCROLL FOR NEXT