നെടുമങ്ങാട് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി Source: News Malayalam 24x7
KERALA

"സ്വകാര്യ വ്യക്തി മരം മുറിക്കാന്‍ സമ്മതിക്കാത്തത് അപകടത്തിന് വഴിയൊരുക്കി"; തിരുവനന്തപുരത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി

ഔദ്യോഗിക റിപ്പോർട്ട് കിട്ടിയാൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വകാര്യ വ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചീഫ് എൻജിനീയർ പ്രാഥമിക അന്വേഷണം നടത്തും. ഔദ്യോഗിക റിപ്പോർട്ട് കിട്ടിയാൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് അപകടത്തിൽ മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് അക്ഷയ്ക്ക് ഷോക്കേറ്റത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അക്ഷയ്‌യും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മരച്ചില്ല ഒടിഞ്ഞുവീണ് പോസ്റ്റടക്കമാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.

അക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കില്ല.

SCROLL FOR NEXT