Source: News Malayalam 24x7
KERALA

വയനാടിന് 260 കോടി മാത്രം കേന്ദ്രസഹായം നൽകിയത് കടുത്ത അവഗണന, ലഭിച്ചത് ഔദാര്യമല്ല: മന്ത്രി കെ. രാജൻ

വയനാട് പുനർനിർമ്മാണത്തിന് 260 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാറിനെ വിമർശിച്ച് മന്ത്രി കെ. രാജൻ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വയനാട് മുണ്ടക്കൈ - ചൂരൽമല പുനർനിർമ്മാണത്തിന് 260 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാറിനെ വിമർശിച്ച് മന്ത്രി കെ. രാജൻ. 260.56 കോടി അനുവദിച്ചത് കേരളത്തിനുള്ള ഔദാര്യം അല്ല. കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കുള്ള ഉദാഹരണമാണ്. ഇപ്പോൾ ലഭിച്ച പണം കേരളത്തിന് ലഭിക്കേണ്ട പണം ലഭിക്കില്ല എന്ന് സൂചിപ്പിക്കുന്നതെന്നും കെ. രാജൻ പറഞ്ഞു.

ദുരന്തം നടന്ന് അഞ്ച് മാസം കഴിഞ്ഞാണ് എൽ3 വിഭാഗത്തിൽ ഉള്ള ദുരന്തം ആണെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. ഇത് കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതാക്കി. 2321.03 കോടി രൂപയുടെ റിപ്പോർട്ട് കേരളം കൊടുത്തു. റീ കൺസ്ട്രക്ഷന് വേണ്ടി ആണ് ഇനി നൽകിയത്. ഇപ്പോൾ പണം നൽകിയിരിക്കുന്നത് കേരളത്തിൽ ലഭിക്കേണ്ട പണം ലഭിക്കില്ല എന്ന് സൂചിപ്പിക്കുന്നതാണ്. ഇത് കേരളത്തിനോട് തുടരുന്ന അവഗണന. 2221 കോടി ചോദിച്ചിട്ട് 260 കോടി രൂപ മാത്രം നൽകിയത് കടുത്ത അവഗണനയെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കുക കേരളം ആവശ്യപ്പെട്ടതിന്റെ പത്തില്‍ ഒന്ന് തുക മാത്രമായിരിക്കും. ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 4645 കോടിയാണ്. അസമിന് മാത്രം 1270 കോടിയുടെ സഹായം ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പണം അനുവദിച്ചത്.

SCROLL FOR NEXT