പി.വി. സന്ദേശ് Source: Facebook/ r bindu
KERALA

മന്ത്രി ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് അന്തരിച്ചു

സന്ദേശിൻ്റെ മരണത്തിൽ ആർ.ബിന്ദു അനുശോചനം രേഖപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു. തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് വീട്.

പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്ക്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് നടക്കും.

സന്ദേശിൻ്റെ മരണത്തിൽ ആർ. ബിന്ദു അനുശോചനം രേഖപ്പെടുത്തി. വിട, പ്രിയപ്പെട്ട സന്ദേശ്. ... മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നീ തന്ന നിരുപാധികസ്നേഹം. ...

എൻ്റെ കുട്ടിക്ക് ഞാൻ എങ്ങിനെ... എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

SCROLL FOR NEXT