മലപ്പുറം: മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗം കോടികൾ തട്ടിയന്ന് പരാതി. മക്കരപറമ്പ് ഡിവിഷൻ മുസ്ലീം ലീഗ് അംഗം ടി.പി. ഹാരിസിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ ലാഭം വാഗ്‌ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 25 കോടിയിൽ അധികം രൂപ നഷ്ടമായെന്നാണ് പരാതിക്കാർ പറയുന്നത്. 200ൽ അധികം ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. നിക്ഷേപകർ മലപ്പുറം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.