KERALA

ചോദ്യോത്തര വേളയ്ക്കിടെ ദേഹാസ്വാസ്ഥ്യം, വി. ശിവന്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു; ആശങ്കപ്പെടാനില്ല

വി. ശിവന്‍കുട്ടിക്ക് പകരം ചോദ്യത്തിന് മറുപടി നല്‍കിയത് മന്ത്രി എം.ബി. രാജേഷാണ്

Author : ന്യൂസ് ഡെസ്ക്

നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. മറുപടി പറയുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു.

ചെറിയ ബുദ്ധിമുട്ട് മാത്രമാണെന്നും വലിയ പ്രശ്‌നങ്ങളില്ലെന്നുമാണ് വിവരം. വി. ശിവന്‍കുട്ടിക്ക് പകരം ചോദ്യത്തിന് മറുപടി നല്‍കിയത് മന്ത്രി എം.ബി. രാജേഷാണ്.

ഇന്ന് ചോദ്യോത്തര വേളയില്‍ ആദ്യം മറുപടി പറയേണ്ടത് മന്ത്രിയായിരുന്നു. ആദ്യത്തെ ചോദ്യങ്ങള്‍ക്ക് മന്ത്രി വിശദമായി മറുപടി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടന്‍ തന്നെ സ്പീക്കര്‍ ഇടപെട്ട് ഇനി സംസാരിക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.

താന്‍ മറുപടി പറയാന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചെങ്കിലും അദ്ദേഹത്തോട് വിശ്രമിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. പിന്നാലെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

SCROLL FOR NEXT