വി. ശിവൻകുട്ടി 
KERALA

ലേബർ കോഡ് അതേപടി കേരളം നടപ്പാക്കില്ല, യൂണിയനോട് ആലോചിച്ച ശേഷം മാത്രം തുടർ നടപടി: വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി പോലെയല്ല ഈ വിഷയമെന്നും വി. ശിവൻകുട്ടി പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലേബർ കോ‍ഡിൽ മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ല. നാളെ ട്രേഡ് യൂണിയനുകളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായി എന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

"2020ൽ ചട്ടങ്ങൾ രൂപീകരിക്കാൻ സർക്കാരിനുമേഷ സമ്മർദ്ദം ഉണ്ടായി. ഇതിൻ്റെ ഭാഗമായിട്ടാണ് കരട് ചട്ടം തയ്യാറാക്കിയത്. എൻ്റെ അറിവോടെയാണ് കരട് ചട്ടം തയ്യാറാക്കിയത്. ചട്ടം രൂപീകരിച്ചതിനുശേഷം അഭിപ്രായങ്ങളും തേടിയിരുന്നു. തുടർ നടപടികൾ സ്വീകരിക്കേണ്ടെന്ന് ഞാൻ തന്നെയാണ് നിർദേശം നൽകിയത്. ഡൽഹിയിൽ വച്ച് നടന്ന യോഗത്തിൽ കോഡുമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യൂണിയൻ്റെ അഭിപ്രായങ്ങൾ ശേഖരിച്ചതിനുശേഷമേ തുടർ നടപടി ഉണ്ടാകു", വി ശിവൻകുട്ടി.

2020 മുതൽ മൂന്ന് വർഷമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലെ നടപടികളുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയും നിർദേശം നൽകിയത്. കരട് കേന്ദ്രത്തിന് നൽകിയിട്ടില്ല. ട്രേഡ് യൂണിയനുകൾ ഉന്നയിച്ച വിമർശനം നാളെത്തെ യോഗത്തിൽ ചർച്ച ചെയ്യും. കോഡിൽ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും പിഎം ശ്രീ പദ്ധതി പോലെയല്ല ഈ വിഷയമെന്നും വി. ശിവൻകുട്ടി പറ‍ഞ്ഞു.

SCROLL FOR NEXT